തൃശൂർ: സമാനതയില്ലാതെ കൊള്ളയ്ക്ക് പൊലീസിന്റെ സമാനതയില്ലാത്ത അന്വേഷണം. കത്തി കാണിച്ച് പട്ടാപ്പകൽ ബാങ്ക് കൊള്ള നടത്തിയ പ്രതിയെ പിടികൂടാൻ മൂന്ന് ദിവസമെത്തിയിട്ടും കഴിയാത്തത് പൊലീസിന്റെ അന്വേഷണത്തെ ചോദ്യം ചെയ്യുന്നതിലേക്ക് വരെ എത്തിയി. എന്നാൽ, അതിസങ്കീർണമായ രീതിയിൽ എല്ലാ സാങ്കേതികത്വവും ഉപയോഗിച്ച് പ്രതിയുടെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുക്കാൻ കഴിഞ്ഞത് അഭിമാന നിമിഷമായി പൊലീസിന്.
കൊള്ള നടത്തിയ സമയത്ത് ഹൈവേയിലൂടെ സഞ്ചരിച്ചവരുടെ ഫോൺ നമ്പറുകൾ ടവർ ലൊക്കേഷനുകളിൽ നിന്ന് എടുത്താണ് ഏറെ ശ്രമകരമായ രീതിയിൽ പ്രതിയെ കണ്ടെത്തിയത്. പൊലീസിനെ വട്ടംകറക്കാൻ പല ഇടവഴികളിലൂടെ സഞ്ചരിച്ച ഇയാളെ കണ്ടെത്താൻ കുറച്ച് പാടുപെടേണ്ടി വന്നു. ഇന്നലെ രാവിലെ മുതൽ ഈ പ്രദേശം അരിച്ചുപെറുക്കിയെന്ന പോലെ അന്വേഷണം നടത്തിയാണ് പ്രതിയെ വീട്ടിൽ നിന്ന് തന്നെ പിടികൂടാനായത്.
ഹിന്ദി പറഞ്ഞത് ബോധപൂർവം
വളരെ വിദഗ്ദ്ധമായി നേരത്തെ തന്നെ പദ്ധതി തയ്യാറാക്കി പ്രതി ബാങ്ക് കൊള്ളയടിക്കാനെത്തി. ബാങ്കിലെത്തി ഹിന്ദിയിൽ പറഞ്ഞത് മനപ്പൂർവം തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. ഹിന്ദിക്കാരാണ് മോഷണം നടത്തിയതെന്ന് വരുത്താനാണ് ഇങ്ങനെ പറഞ്ഞത്. പക്ഷേ, പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊള്ള നടത്തിയത് മലയാളി തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |