നെടുമങ്ങാട് : പത്തു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗീക പിഡനത്തി നിരയാക്കിയ കേസിൽ
അയൽ വാസിയും കൊച്ചച്ഛനുമായ പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സുധീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്.
കല്ലറ വില്ലേജിൽ മുതുവിള കൊടുമൺ കുന്നും പുറത്ത് വീട്ടിൽ കൃഷ്ണൻ ആശാരിയുടെ മകൻ രാജീവ് (26) ആണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. നാലു വർഷത്തിലധികമായി നീണ്ടു നിന്ന കേസ് വിസ്താരത്തിൽ 16 സാക്ഷികളെ വിസ്തരിച്ചു, 14 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി.
മിഠായിയും മറ്റും കൊടുത്ത് പ്രതിയുടെ വീട്ടിൽ എത്തിച്ചാണ് ക്രൂരമായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
പിഴത്തുക ഇരക്ക് നൽകണമെന്ന് കോടതി വിധിച്ചു. പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സരിതാ ഷൗക്കത്തലി ഹാജരായി. ലൈസൺ ഓഫീസർ സുനിത സഹായിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |