SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

കുമ്പളയിൽ എം.ഡി.എം.എയുമായി നാലു യുവാക്കൾ പിടിയിൽ

കാസർകോട്: കുമ്പള പൊലീസിന്റെ വാഹന പരിശോധനയ്ക്കിടയിൽ സംശയാസ്പദമായി നിർത്തിയിട്ട കാറിൽ നിന്നും 21.05 ഗ്രാം എം.ഡി.എം.എ യുമായി നാലു പേർ പിടിയിലായി. ഉപ്പള കോടിബയൽ സ്വദേശി ഇബ്രാഹിം സിദ്ദിഖ് (33), കാസർകോട് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സാലി (49), മംഗൽപാടി സോങ്കാൽ സ്വദേശി മൂസ ഷഫീഖ് (30), അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സവാദ് (28) എന്നിവരാണ് പൊലീസ് പിടിയിലായത്.

കൂടൽമാർക്കളയിലെ ചാവടിക്കട്ട എന്ന സ്ഥലത്തു സംശയാസ്പദമായി കാർ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെടുകയും പൊലീസിനെ കണ്ട് പ്രതികൾ വാഹനവുമായി കടന്നു കളയാൻ ശ്രമിച്ചപ്പോൾ വാഹനം കുറുകെ ഇട്ട് തടഞ്ഞുനിർത്തുകയും വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് സംഘം ശ്രമകരമായി നാലുപേരെയും പിടികൂടുകയുമായിരുന്നു. കെ.എൽ 14 എഎഫ് 2230 നമ്പർ കാർ പരിശോധിച്ചതിൽ വാഹനത്തിൽ നിന്നും കവറുകളിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തുകയുമായിരുന്നു.

കാസർകോട് ഡിവൈ.എസ്.പി സി.കെ സുനിൽകുമാറിന്റെ മേൽനോട്ടത്തിൽ കുമ്പള സബ് ഇൻസ്‌പെക്ടർ കെ. ശ്രീജേഷ്, എ.എസ്.ഐ ബി.എൽ മനോജ്, എസ്.സി.പി.ഒ ചന്ദ്രൻ, സി.പി.ഒ ശരത്ത്, അജീഷ്, സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

അടുത്ത കാലത്ത് മയക്കുമരുന്ന് മാഫിയയ്ക്കെതിരെ ജില്ല പോലീസ് "സേഫ് കാസർകോട് " എന്ന പേരിൽ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണ്. ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ ചുമതലയുള്ള ഡിവൈ.എസ്. പി.ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് ജില്ലയിലുടനീളം മയക്കുമരുന്ന് പിടികൂടാൻ നിരന്തരം പരിശോധനകൾ നടത്തിവരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, MDMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL