SignIn
Kerala Kaumudi Online
Sunday, 31 May 2026 9.41 AM IST

പെൻഷണേഴ്‌സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് സമ്മേളനം

penshanuniyan

മുടപുരം :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് വാർഷിക സമ്മേളനം ഊരുപൊയ്ക എം.ജി.എം യു.പി സ്കൂളിൽ വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ഉമാമഹേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി ജി.അജയനും ബ്ലോക്ക് വാർഷിക റിപ്പോർട്ട് ബ്ലോക്ക് സെക്രട്ടറി എസ്. നാസറുദീനും വരവ് ചെലവ് കണക്ക് ബ്ലോക്ക് ട്രഷറർ എസ്. ശശാങ്കനും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാമദാസ് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി.സുരേന്ദ്രൻ,എം.പ്രസന്ന, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എൻ.ശശിധരൻ നായർ , ഇടയ്‌ക്കോട് യൂണിറ്റ് സെക്രട്ടറി ജെ.രഘുകുമാർ, രവീന്ദ്രൻ നായർ എ.ഹാരീദ് തുടങ്ങിയവർ സംസാരിച്ചു.കെ.രവികുമാർ,സലീന സലാവുദീൻ എന്നിവരെ എം.എൽ.എ ആദരിച്ചു. പുതിയ ഭാരവാഹികളായി കെ.ഉമാമഹേശ്വരൻ (പ്രസിഡന്റ് ) ,എ.ഹാരീദ് ,കെ.അശോകൻ,എം.ആരിഫ ബീവി ( വൈസ് പ്രസിഡന്റുമാർ) , എസ്. നാസറുദീൻ (സെക്രട്ടറി),എൻ.ശശിധരൻ നായർ, വി.രവീന്ദ്രൻ നായർ,സതീശൻ (ജോയിന്റ് സെക്രട്ടറിമാർ),എസ്.ശശാങ്കൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് കലാപരിപാടികൾ യൂണിയൻ പ്രവർത്തകർ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL