കോവളം: ആഴിമല ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.ഇന്ന് രാവിലെ 5.15ന് അഭിഷേകം, ധാര,6ന് ഗണപതി ഹോമം,8ന് കലശപൂജ,കലശാഭിഷേകം,8.45ന് പ്രഭാതപൂജ.9.30ന് നടക്കുന്ന സമൂഹപൊങ്കാല ഡോ.അർജ്ജുൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
11ന് ശ്രീഭൂതബലി,11.30ന് പൊങ്കാല നിവേദ്യം,11.40ന് നടക്കുന്ന അന്നദാനം (എസ്.പി മെഡിഫോർട്ട് ഹോസ്പിറ്റൽ എം.ഡി ഡോ.എസ്.പി.അശോകൻ ഉദ്ഘാടനം ചെയ്യും). വൈകിട്ട് 6ന് പുഷ്പാഭിഷേകവും ദീപാരാധനയും രാത്രി 7.30ന് അത്താഴപൂജ 8ന് ശ്രീഭൂതബലി,രാത്രി 8.5ന് ഗാനമേളയും നടക്കും.
ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇക്കൊല്ലം 3 സ്റ്റേജുകളിലായി കലാപരിപാടികൾ നടക്കും. പുലർച്ചെ വരെയുള്ള യാമപൂജയിൽ ഭക്തജനങ്ങൾക്ക് തങ്ങുന്നതിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |