
ആര്യനാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ.ആര്യനാട് കോട്ടയ്ക്കകം പറങ്കിമാംമൂട് പങ്കജ വിലാസത്തിൽ വിഷ്ണു(28)വിനെയാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി കഴിഞ്ഞ കുറച്ചുകാലമായി പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ തിരികെ വിളിച്ചിട്ട് വരാത്തതിലുള്ള വിരോധമാണ് കാരണം. കഴിഞ്ഞ ദിവസം ആര്യനാട് അയ്യൻകാലമഠം ക്ഷേത്രോത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന വിഷ്ണുവിന്റെ ഭാര്യ അനഘ(25)യെ ബൈക്കിൽ പിൻതുടർന്ന് വഴിയിൽ തടഞ്ഞുനിറുത്തി കൈയിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് മുഖത്തും ശരീരത്തിന്റെ പലഭാഗങ്ങളിലും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അനഘയെ ആര്യനാട് ഗവ.ആശുത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജീഷ്, എസ്.ഐമാരായ കെ.വേണു, അൻസാറുദ്ദീൻ, സി.പി.ഒമാരായ പ്രശാന്ത്, ഡാനി എന്നിവരടങ്ങിയ പൊലീസ് സംഘം പ്രതിയെ പിടികൂടി. നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |