
കല്ലമ്പലം :കഴിഞ്ഞ എട്ടു വർഷമായി കല്ലമ്പലം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന മൊഴി സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഗ്രന്ഥശാലയുടെയും വായനശാലയുടെയും ഉദ്ഘാടനവും പുസ്തക പ്രകാശനവും ജില്ലാ പഞ്ചായത്തംഗം വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു.എ.വി.ബാഹുലേയൻ അദ്ധ്യക്ഷത വഹിച്ചു.സൈഫുദ്ദീൻ കല്ലമ്പലം സ്വാഗതവും മൊഴി എക്സിക്യൂട്ടീവ് അംഗം ഷീന രാജീവ് നന്ദിയും പറഞ്ഞു.തുടർന്ന് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി നിർവഹിച്ചു.അഡ്വ.വി.ജോയി എം.എൽ.എ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രസീത.പി,എ.ജെ. ജിഹാദ്, പഞ്ചായത്തംഗങ്ങളായ ഉല്ലാസ് കുമാർ.എസ്, നിസാ നിസാർ, മുല്ലനല്ലൂർ ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കവിയരങ്ങും പേരൂർ സാത്താറിന്റെ 'കാലം കതകടക്കുന്നു' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |