കോവളം: ബൈപ്പാസിൽ ബൈക്ക് യാത്രക്കാരനായ യുവാവിനെ ആക്രമിച്ച കേസിൽ രണ്ടു പേരെ കോവളം പൊലീസ് പിടികൂടി. വെള്ളാർ സ്വദേശികളായ അജീഷ് (35), സജി (34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 28ന് പുലർച്ചെ തെന്നൂർക്കോണം സ്വദേശിയായ ബെൻസിഗറിനെയാണ് വെള്ളാർ ജംഗ്ഷന് സമീപം മൂന്നംഗസംഘം ആക്രമിച്ചത്. റോഡിലിരുന്ന പ്രതികൾ പേപ്പർ കൊണ്ടുണ്ടാക്കിയ പന്ത് റബർബാൻഡ് കൊണ്ട് ബെൻസിഗറിന്റെ മുഖത്തേക്ക് എറിഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ ബെൻസിഗറിനെ ബൈക്കുമായി തള്ളി തറയിലിട്ടു. തുടർന്ന് പ്രതികൾ ബെൻസിഗറിന്റെ ഹെൽമെറ്റ് വലിച്ചൂരി തലയിലും മുഖത്തും അടിക്കുകയായിരുന്നു. കോവളം പൊലീസെത്തിയാണ് പരിക്കേറ്റ ബെൻസിഗറിനെ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചത്. ഒളിവിൽപോയ സംഘത്തെ കഴിഞ്ഞ ദിവസം കോവളം പൊലീസ് പിടികൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |