
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. ദുബായിൽ നിന്നുവന്ന എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായിരുന്ന തമിഴ്നാട് സ്വദേശി ജീൻസിന്റെ അരക്കെട്ടിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി 407.13ഗ്രാം തൂക്കം വരുന്ന സ്വർണക്കട്ടികളാണ് ഒളിപ്പിച്ചിരുന്നത്. എമിഗ്രേഷൻ പരിശോധനകൾ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ കസ്റ്റംസ് സംശയം തോന്നി വീണ്ടും പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്തിയില്ല. തുടർന്ന് മെറ്റൽഡിക്ടറ്ററിൽ പരിശോധിച്ചപ്പോഴാണ് സ്വർണം ജീൻസിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത്.ഇയാളിൽ നിന്നും പിടികൂടിയ സ്വർണത്തിന് 35.65 ലക്ഷത്തോളം രൂപ വില വരും.
ചെവ്വാഴ്ച രാവിലെ റിയാദിൽ നിന്നുവന്ന കൊല്ലം സ്വദേശിയുടെ പക്കൽനിന്ന് 1060.37 ഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയിരുന്നു. ഇതിന് മുമ്പ് തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകൾ 481.24ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കടത്താൻ ശ്രമിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |