ആറ്റിങ്ങൽ: സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. ആറ്റിങ്ങലിലെ സ്വകാര്യ സ്കൂളുകളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്. സ്കൂൾ വാർഷികത്തിന് രണ്ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ബുധനാഴ്ച രാവിലെ ഒരു വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിച്ചത്. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ വൈകിട്ടോടെ ആറ്റിങ്ങൽ പൊലിസിൽ പരാതി നൽകി. പൊലീസ് അന്വേഷണമാരംഭിച്ചു. പരാതികളൊന്നുംതന്നെ ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |