
ചിറയിൻകീഴ്: അപകടങ്ങൾ പതിവായ മുതലപ്പൊഴി അഴിമുഖത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചിറയിൻകീഴ്,ശാർക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹാർബർ എൻജിനിയറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. സുനിൽ പെരുമാതുറ അദ്ധ്യക്ഷത വഹിച്ചു. ബി.എസ്.അനൂപ്,മോനി ശാർക്കര, നാസ്ഖാൻ, ഷാഫി പെരുമാതുറ, ഷഹിൻ ഷാ, മുനീർ തോപ്പിൽ, മനു മോൻ, ഷാജി, ലിപിൻ ലോറൻസ് എന്നിവർ പങ്കെടുത്തു. ഹാർബർ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുമായി നടത്തിയ ചർച്ചയിൽ ഒരാഴ്ചയ്ക്കകം മണൽ നീക്കം ചെയ്യാനുള്ള നടപടി പൂർത്തീകരിക്കുമെന്ന് ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |