
കിളിമാനൂർ : തൊളിക്കുഴി സാധു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റംസാൻ റിലീഫ് ആരംഭിച്ചു. 200 ഓളം പേർക്ക് ആയിരം രൂപയുടെ ഭക്ഷ്യ ധാന്യ കിറ്റുകളും 60 പേർക്ക് വാർദ്ധക്യകാല, വിധവാ പെൻഷനുകളും വീടുകളിലെത്തി വിതരണം ചെയ്യും. റംസാൻ റിലീഫിന്റെ ഉദ്ഘാടനം മൗലവി ടി.എ.മുഹമ്മദ് അലി മന്നാനി നിർവഹിച്ചു. സാധു സംരക്ഷണ സമിതി പ്രസിഡന്റ് എ.നിസാമുദ്ദീൻ തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ജാഫർ ഖാൻ, ട്രഷറർ താജുദ്ദീൻ തോപ്പിൽ, ഭാരവാഹികളായ എം.തമീമുദ്ദീൻ,എ.ജാഫർ മൗലവി, എ.എം.ഇർഷാദ്, എ.നിസാറുദ്ദീൻ, എ.ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |