കടയ്ക്കാവൂർ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംസ്ഥാന ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ജ്വാല 3.0 എന്ന പേരിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കും. ഇന്ന് കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിലയ്ക്കാമുക്ക് കൊച്ചാസ് ഹാളിൽ നടക്കുന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ല പൊലീസ് മേധാവി സുദർശൻ കെ.എസ് നിർവഹിക്കും. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് നാസറുദ്ദീൻ.എസ്, വർക്കല ഡിവെെ.എസ്.പി ബി.ഗോപകുമാർ, കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ് തുടങ്ങിയവർ പങ്കെടുക്കും. ക്ലാസ് സമയം രാവിലെ 10 മുതൽ 12 വരെ, ഉച്ചയ്ക്ക് 1.30 മുതൽ 3 വരെ, വെെകിട്ട് 3 മുതൽ 4.30 വരെയും.ഫോൺ: 9446273131.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |