വക്കം: കേരഗ്രാമപദ്ധതിയുടെ ഭാഗമായി കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലാരംഭിച്ച തെങ്ങധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണോദ്ഘാടനവും കേരശ്രീ വെളിച്ചെണ്ണയുടെ വിപണനവും വി. ശശി എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല. എസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിൽകുമാർ.എസ് പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൻ യമുന, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൻ ബീനാ രാജീവ്,മെമ്പർ ഉദയ,ആറ്റിങ്ങൽ കൃഷി അസി. ഡയറക്ടർ അർച്ചന.ബി, കൃഷി അസിസ്റ്റന്റുമാരായ പ്രീത,മഞ്ജുമോൾ,വി. ശ്രീമതി,ആതിര തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |