SignIn
Kerala Kaumudi Online
Saturday, 24 October 2026 2.52 AM IST

ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു

adarikunnu

കല്ലമ്പലം: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി മഹിളാ മോർച്ച കിളിമാനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 'ആദരവ്' സംഘടിപ്പിച്ചു.കരവാരം പഞ്ചായത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. സാഹിത്യകാരി ഷീന പുല്ലുതോട്ടം, സാമൂഹ്യപ്രവർത്തക അംബിക, വഞ്ചിയൂർ ക്ഷീരകർഷക ശകുന്തള കരവാരം എന്നിവരെയും ആദരിച്ചു. ബി.ജെ.പി മണ്ഡലം കമ്മിറ്റിയംഗം കാർത്തി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കിളിമാനൂർ മണ്ഡലം വൈസ് പ്രസിഡന്റ് എസ്.സുമ, മണ്ഡലം സെക്രട്ടറി സുജ വിനോദ്, മഹിളാ മോർച്ച നേതാക്കളായ ലിസി ശശികുമാർ, പുഷ്പമണി, ഷീന,കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക.പി.നായർ, പഞ്ചായത്തംഗം വത്സല, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ, ബി.ജെ.പി നേതാക്കളായ സുരേന്ദ്രൻ,സുരേഷ് കുമാർ, മനോജ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL