തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ ഇന്നലത്തെ പ്രധാന ആകർഷണം നടൻ ജയറാമിന്റെ നേതൃത്വത്തിലുള്ള പഞ്ചാരിമേളമായിരുന്നു.
എന്നാൽ മേളം ആസ്വദിക്കാനെത്തിയവരിൽ ഭൂരിപക്ഷം പേർക്കും മേളക്കാഴ്ച കണ്ടാസ്വദിക്കാനായില്ല. മേളം അവതരിപ്പിച്ച സ്ഥലത്ത് നാലുവശത്തും കയർ കെട്ടി അതിനപ്പുറം ആസ്വാദകരെ നിറുത്തി. കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും മൊബൈൽ ഫോണിൽ വീഡിയോ പകർത്താനായി കുറച്ചു പേർ വടം മറികടന്ന് മേളക്കാരുടെ അടുത്തേക്ക് പോയി. ഇത് പൊലീസ് തടഞ്ഞില്ല. തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റുള്ളവരും മേളക്കാരുടെ അടുത്തേക്ക് പോയി. മേളം ആസ്വദിക്കുന്നതിനപ്പുറത്ത് മൊബൈൽ ഫോണിൽ വീഡിയോ എടുക്കുകയായിരുന്നു പലരുടേയും ലക്ഷ്യം. ഇതോടെ മേളം ആസ്വദിക്കാനെത്തിയവർ നിരാശരായി മടങ്ങുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |