
ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് സംസ്ഥാന ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പദവി ലഭിച്ചു. പരിസ്ഥിതി സംരക്ഷണം കാര്യക്ഷമമായി നടപ്പിലാക്കുന്ന സ്‌കൂളുകളുടെ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ശുചിത്വം, മാലിന്യസംസ്കരണം, ഊർജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് എപ്ലസ് ഗ്രേഡ് ലഭിച്ചത്.
ആറ്റിങ്ങൽ നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി സ്കൂൾ പ്രതിനിധിയും നോഡൽ ഓഫിസറുമായ എൻ.സാബുവിന് സർട്ടിഫിക്കറ്റ് കൈമാറി. നഗരസഭ വൈസ് ചെയർമാൻ ജി.തുളസിധരൻപിള്ള, പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ അവനവഞ്ചേരി രാജു, കൗൺസിലർമാർ, നഗരസഭ ആരോഗ്യവിഭാഗം പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |