ഉള്ളൂർ: നീരാഴി മാടൻ തമ്പുരാൻ ശിവക്ഷേത്രത്തിലെ ത്രിദിന മഹോത്സവത്തോടനുബന്ധിച്ച് നീരാഴി റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് എസ്.എൻ.ഡി.പിയോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത് ഉദ്ഘാടനം ചെയ്തു. നീരാഴി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ഉള്ളൂർ വി.അശോക്, മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാർ, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് സി. ബാലചന്ദ്രൻ,സെക്രട്ടറി സുരേന്ദ്രൻ.ആർ,സതീഷ്.എസ്.എസ്,മധുസൂദനൻ, ജയറാണി,ബി.ചന്ദ്രൻ,ആക്കുളം മോഹനൻ,ശിവപ്രസാദ് എന്നിവർ സംസാരിച്ചു.കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ,ശിശുക്ഷേമ സമിതി മുൻ സെക്രട്ടറി അഡ്വ.എസ്.പി.ദീപക് തുടങ്ങിയവർ ക്ഷേത്രദർശനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |