SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

സെമിനാറും ശില്പശാലയും

s

തിരുവനന്തപുരം: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ഹിംസാത്മക മനസ്ഥിതിക്കും അരുംകൊലകൾക്കും അക്രമങ്ങൾക്കു മെതിരെ വേൾഡ്‌ വിത്ത് ഔട്ട് വാർ ആൻഡ് വയലൻസ് എന്ന ആഗോള സംഘടനയും യൂണിവേഴ്സൽ മിഷൻ എന്ന സാംസ്കാരിക സംഘടനയും സംയുക്തമായി സെമിനാറും ശില്പശാലയും സംഘടിപ്പിച്ചു.സംഘടനയുടെ ദക്ഷിണ കേരളാ കമ്മിറ്റി പ്രസിഡന്റ് ബി.എസ്.ഭാസി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി അഡ്വ.പി.കെ.ശങ്കരൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.ഗിരീഷ് മാസ്റ്റർ,പ്രൊഫ.ഉമ്മൻ വർഗീസ് എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച ക്ലാസെടുത്തു. വെെസ് പ്രസിഡന്റ് കെ.എസ്.അനിൽകുമാർ,ട്രഷറർ വി.ജി.സുനിൽകുമാർ,സി.പി.ഐ വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി പി.ജി.ബിജു,വെഞ്ഞാറമൂട് പ്രസ് ക്ലബ് പ്രസിഡന്റ്‌ അഷറഫ്,മാദ്ധ്യമപ്രവർത്തകരായ അയൂബ് ഖാൻ, പ്രദീപ് വയ്യേറ്റ്,ഗുൽഷാദ്, ഹസൻ ബസരി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL