
തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്റെ 74-ാം വാർഷികത്തോടനുബന്ധിച്ചുള്ള പൂർവ വിദ്യാർത്ഥി സംഗമം സമാപിച്ചു. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായി. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ഡോ.ജോൺ പണിക്കർ അദ്ധ്യക്ഷനായി. സമ്മേളനത്തിൽ കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ,സെക്രട്ടറി ഡോ.കവിതാ രവി,വൈസ് പ്രസിഡന്റ് ഡോ.കെ. ദിനേശ്,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിന്നെറ്റ് മോറിസ്,മുൻ പ്രിൻസിപ്പൽ ഡോ.സലിൽ കുമാർ,ജോയിന്റ് ഡി.എം.ഇ ഡോ.വിശ്വനാഥൻ,ട്രഷറർ ഡോ.ലക്ഷ്മി എന്നിവർ പങ്കെടുത്തു.ഡോ.ഹരികുമാരൻ നായർ,ഡോ.നടരാജൻ,ഡോ. ബാലചന്ദ്രൻ,ഡോ.സുരേഷ്
നായർ,ഡോ.നന്ദകുമാരൻനായർ,ഡോ.ശശിധരൻ,ഡോ.സുന്ദരേശൻ,ഡോ.ചാക്കോ വർഗീസ്,ഡോ.കെ.മഹാദേവൻ,ഡോ.വി.മോഹനൻനായർ,ഡോ.ശിവശങ്കരൻ,ഡോ.അജയകുമാർ,ഡോ.ഉണ്ണി നായർ എന്നിവരെ ഡിസ്റ്റിംഗ്യുഷ്ഡ് അലുമ്നസ് അവാർഡുകൾ നൽകി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |