
കല്ലമ്പലം: നാവായിക്കുളം മലയാള വേദിയുടെ 224-ാ മത് പ്രതിമാസ സാംസ്കാരിക കൂട്ടായ്മയിൽ ലാലി രംഗനാഥിന്റെ നോവൽ 'മോക്ഷം പൂക്കുന്ന താഴ്വര' ചർച്ച ചെയ്തു.കവി ഓരനെല്ലൂർ ബാബു അദ്ധ്യക്ഷത വഹിച്ചു. സുജകമല പുസ്തകം അവതരിപ്പിച്ചു. കെ.കെ സജീവ്, രാമചന്ദ്രൻ കരവാരം, ഷിജു ബിജി, നവാസ്ഖാൻ, ഡോ.അശോക്, ജഗൽമോഹൻ, രെണിത.കെ, അനില എ.എസ്,അനിതകുമാരി പ്രസന്നൻ വടശേരിക്കോണം തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ കവി മുത്താന ശ്രീകുമാറിനെ അനുസ്മരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |