SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

ആറ്റുകാലമ്മയോടുള്ള ഭക്തി സംഗീത സംവിധായകനാക്കി

kk

തിരുവനന്തപുരം: ആറ്രുകാൽ പൊങ്കാല മഹോത്സവത്തിന് ഭക്തിഗാനം പുറത്തിറക്കുന്ന പതിവ് മണക്കാട് രാമചന്ദ്രൻ ഇത്തവണയും തെറ്റിച്ചില്ല. തന്റെ ഉടമസ്ഥതയിലുള്ള പൊന്നുമിന്നു ഓഡിയോസിന്റെ ബാനറിൽ യുട്യൂബിലൂടെ രാമചന്ദ്രൻ പാട്ടുകൾ പുറത്തിറക്കി.ഇത്തവണ നിർമ്മാണത്തിനൊപ്പം സംഗീത സംവിധാനവും രാമചന്ദ്രൻ നിർവഹിച്ചു. വിനു ശ്രീലകം രചിച്ച ഗാനങ്ങൾ പാടിയത് രാമചന്ദ്രന്റെ മകൾ രാധികയും രവിശങ്കറുമാണ്. ആറ്റുകാലമ്മയോടുള്ള ഭക്തിയാണ് തന്നെ സംഗീത സംവിധായകനാക്കിയതെന്ന് രാമചന്ദ്രൻ പറയുന്നു.പാട്ട് വഴിപാട് തുടങ്ങിയിട്ട് 27 വർഷമാകുന്നു. ഓണത്തിനും പൊങ്കാലയ്ക്കും ഉൾപ്പെടെ ആറ്റുകാലമ്മയെ സ്തുതിച്ചുകൊണ്ട് ഒരു വർഷം 30 പാട്ടുകൾ വരെ പുറത്തിറക്കിയിട്ടുണ്ട്. ഇതുവരെ 500ലേറെ ഗാനങ്ങളുമെന്ന് രാമചന്ദ്രൻ പറയുന്നു. കുങ്കുമാർച്ചന എന്ന പുതിയ ആൽബത്തിൽ രണ്ടു പാട്ടുകളാണുള്ളത്.

മണക്കാട് ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി സെക്രട്ടറി കൂടിയാണ് രാമചന്ദ്രൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL