
പാറശാല: പരശുവയ്ക്കൽ എൽ.എം.എസ് യു.പി സ്കൂൾ വാർഷികം പാറശാല പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത ഉദ്ഘാടനം ചെയ്തു.ലോക്കൽ മാനേജർ ഫാ.എം.എൻ.പോൾരാജ് അദ്ധ്യഷത വഹിച്ചു. വിജയ് സ്റ്റാർസിംഗർ താരം ഡോ.സെഫി സനൽ മുഖ്യപ്രഭാഷണം നടത്തി.വാർഡ് മെമ്പർ ജയകുമാർ, പി.ടി.എ പ്രസിഡന്റ് ഷൈജിൻ, സ്കൂൾ ലീഡർ അലൻ.ജെ.ജോസ് എന്നിവർ സംസാരിച്ചു.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഡാനി.ജെ.സതീഷിന്റെ കവിതാ സമാഹാരം 'ഹൃദയത്തിലെ നീരുറവ' ഫാ.പി.സുമൻ പ്രകാശനം ചെയ്തു. പ്രഥമാദ്ധ്യാപകൻ ജസ്റ്റിൻരാജ് സ്വാഗതവും കൺവീനർ സനു.ഡി.എസ് കൃതജ്ഞതയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |