
കല്ലമ്പലം: സി.പി.ഐ നാവായിക്കുളം ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി. ഇടമന ഉദ്ഘാടനം ചെയ്തു.മുല്ലനല്ലൂർ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.എം. റൈസ്, വി.ശശി എം.എൽ.എ, മണ്ഡലം സെക്രട്ടറി വി.മണിലാൽ, അസിസ്റ്റന്റ് സെക്രട്ടറി മടവൂർ സലിം, നേതാക്കളായ ഷിജിഷാ ജഹാൻ, വെട്ടിയറ അജയൻ, എസ്.എസ്. അനിൽ കുമാർ, മധുസൂദന കുറുപ്പ്, മടവൂർ നാസർ, നസിം തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന പാർട്ടി അംഗം ജി. സുരേന്ദ്രൻ പതാക ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |