SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

അപ്പോളോ ഫാർമസി അടിച്ചുതകർത്ത മൂന്നുപേർ അറസ്റ്റിൽ

1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനിലെ ആപ്പോളോ ഫാർമസി അടിച്ചുതകർത്ത നാൽവർ സംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി. മലയിൽകട സ്വദേശി ജിത്തു, ശ്രീരാജ്(നന്ദു), ധനുവച്ചപുരം സ്വദേശി അനൂപ് നെടിയാങ്കോട് എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. മറ്റൊരു പ്രതിയായ വിമൽ ഒളിവിലാണ്.

കഴിഞ്ഞ ദിവസം രാത്രി 1.30നാണ് സംഘം ഫാർമസിയുടെ ഗ്ലാസ് അടിച്ചുതകർക്കുകയും കടയ്ക്ക് മുന്നിൽ പാർക്ക്ചെയ്തിരുന്ന ജീവനക്കാരന്റെ ഇരുചക്രവാഹനം അടിച്ചുതകർക്കുകയും ചെയ്തത്. സിസി.ടിവി ദൃശ്യങ്ങളിൽ ആക്രമണം നടത്തുന്നത് വ്യക്തമായി പതിഞ്ഞിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

രണ്ടുവർഷം മുമ്പ് കൊല്ലിയോട് ഭാഗത്തുവച്ച് അഖിൽ എന്നയാളെ അരുൺ,റെജിൻ,അഖിൽ എന്നിവർ ചേർന്ന് കുത്തി പരിക്കേല്പിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയശേഷം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. എന്നാൽ അഖിൽ അതിന് തയാറായില്ല. കേസിലെ പ്രതിയുടെ സുഹൃത്ത് അപ്പോളോ ഫാർമസിയിൽ ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞാണ് അഖിലിന്റെ സുഹൃത്തുക്കൾ ഫാർമസിക്കു നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര എസ്.എച്ച്.ഒ എസ്.ബി പ്രവീൺ,എസ്.ഐ ഷാജി കുമാർ, എസ്.സി.പി.ഒമാരായ രതീഷ് എ.കെ,ലെനിൻ,സതീഷ് ചന്ദ്രൻ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതികളെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL