ആറ്റിങ്ങൽ: മടവൂർ ഗ്രാമപഞ്ചായത്തിൽ മരുതൻചേരികോണം പ്രദേശത്ത് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ഭൂഗർഭജലവകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ നിർവഹിച്ചു. കുഴൽക്കിണർ,പമ്പ്ഹൗസ്, ജലസംഭരണി എന്നിവയാണ് നിർമ്മിച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ഒന്നായ മരുതൻചേരിക്കോണം നിവാസികളുടെ കുടിവെള്ളക്ഷാമത്തിന് ഇതോടെ പരിഹാരമായി. പഞ്ചായത്തംഗം മോഹൻദാസ്,അസി.എക്സിക്യൂട്ടിവ് എൻജിനിയർ ശ്രീജേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |