തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്‌മാൻ സിറ്റിംഗ് 18ന് രാവിലെ 11 മുതൽ ഒന്നുവരെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടക്കും.ചിറയിൻകീഴ് ബ്ലോക്ക് പ്രദേശത്തെ അഞ്ചുതെങ്ങ്,ചിറയിൻകീഴ്,കടയ്ക്കാവൂർ,കിഴുവിലം,മുദാക്കൽ,വക്കം എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ,ഗുണഭോക്താക്കൾ,മേറ്റുമാർ,പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ, പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾ എന്നിവർക്ക് പരാതികളും നിർദ്ദേശങ്ങളും നേരിട്ട് നൽകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |