നെടുമങ്ങാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിച്ചു.കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.ഷിജുഖാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് തങ്കപ്പൻനായരുടെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് ടൗൺ ബ്ലോക്ക് സെക്രട്ടറി എം.ഷിഹാബുദ്ദീൻ സ്വാഗതം പറഞ്ഞു.സംസ്ഥാന ട്രഷറർ സദാശിവൻനായർ,ജില്ലാ സെക്രട്ടറി ജി.അജയൻ,ജില്ലാ വൈസ് പ്രസിഡൻ്റ് ബി.സത്യശീലൻ,ശ്രീകുമാരൻ നായർ, ഉമൈബാ ബീവി,സുധാകരൻനായർ,ലളിതാംബിക എന്നിവർ സംസാരിച്ചു.റൂറൽ ബ്ലോക്ക് സെക്രട്ടറി മുരളി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |