SignIn
Kerala Kaumudi Online
Saturday, 24 October 2026 9.35 AM IST

കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂൾ പാറശാലയിൽ

ksrtc-driving-school

പാറശാല: മികച്ച ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അത്യാധുനിക സൗകര്യങ്ങളോടുകൂടി കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ പാറശാലയിൽ ആരംഭിച്ച മോട്ടോർ ഡ്രൈവിംഗ് സ്കൂൾ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. പാറശാല പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത, ഡി.ടി.ഒ പ്രദീപ്, കെ.എസ്.ആർ.ടി.സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

സ്കൂളിന്റെ രണ്ട് വാഹനങ്ങൾ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കുറഞ്ഞ നിരക്കാണ് പരിശീലനഫീസായി ഈടാക്കുന്നത്. ഹെവി വാഹനങ്ങൾക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന് 9,000 രൂപയും, ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയുമാണ് ഫീസ്. സ്ത്രീകൾക്കായി വനിതാ പരിശീലകരും ഉണ്ടായിരിക്കും. പ്രാക്ടിക്കൽ ക്ലാസുകൾക്ക് പുറമെ വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന തിയറി ക്ലാസുകളും ഉണ്ടാകും. ഹെവി വാഹന പരിശീലനത്തിനൊഴികെ മറ്റെല്ലാ പരിശീലനങ്ങൾക്കും പുതിയ വാഹനങ്ങളാണ് ഉപയോഗിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL