കോവളം: കത്രിക കൊണ്ട് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയ തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തു. പുഞ്ചക്കരി ശാന്തിപുരം സ്വദേശി അനന്തു കൃഷ്ണൻ (19) ആണ് അറസ്റ്റിലായത്. പുഞ്ചക്കരി ശാന്തിപുരം ചെമ്മണ്ണുവിള വീട്ടിൽ അഭിയെ (18) ആണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9 ഓടെ വണ്ടിത്തടം ഭാഗത്തു വെച്ച് കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ബൈക്കിൽ കയറ്റാതിനെ തുടർന്നുള്ള പകയാണ് സംഭവത്തിന് പിന്നിലെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടി കൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |