കയ്പമംഗലം: ലഹരി മൂത്ത് മനോനില തെറ്റിയ അതിഥി തൊഴിലാളി അർദ്ധരാത്രിയിൽ രണ്ട് വീടുകൾക്ക് നേരെ ആക്രമണം നടത്തി. ചെന്ത്രാപ്പിന്നി സെന്ററിന് കിഴക്ക് ചാലിശ്ശേരി ഷാജിയുടെ വീടാണ് ആദ്യം ആക്രമിച്ചത്. വീടിന്റെ അടുക്കള ഭാഗത്തെ രണ്ട് ജനൽച്ചില്ലും കിടപ്പുമുറിയുടെ ഒരു ജനൽച്ചില്ലുമാണ് അടിച്ചുതകർത്തത്.
ഇയാൾ കോളിംഗ് ബെൽ അടിക്കുകയും വീട്ടുകാർ ഭയന്ന് വാതിൽ തുറക്കാതിരുന്നതോടെ തൊട്ടടുത്ത വീടായ വേതോട്ടിൽ കൃഷ്ണകുമാറിന്റെ വീട്ടിലെത്തി നാശനഷ്ടമുണ്ടാക്കി. സംഭവമറിഞ്ഞെത്തിയ പൊലീസ് ജാർഖണ്ഡ് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ദേശീയപാത നിർമ്മാണ കമ്പനിയിലെ തൊഴിലാളിയാണ് ഇയാളെന്ന് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |