
വിഴിഞ്ഞം: കള്ളക്കടൽ തിരമാലയെക്കുറിച്ച് പഠിക്കാൻ തീരദേശ വെള്ളപ്പൊക്ക നിരീക്ഷണ സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി ആരംഭിച്ചു. ഇതോടെ തീരദേശ വെള്ളപ്പൊക്ക പ്രവചനം കൂടുതൽ വ്യക്തതയോടെ ലഭിക്കും.
ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസസ് (ഐ.എൻ.സി.ഒ.ഐ.എസ്.)ആണ് ആഴിമല ശിവക്ഷേത്രത്തിനു സമീപം ഇതിനുള്ള ഉപകരണങ്ങൾ കടലിൽ സ്ഥാപിച്ചത്. തീരദേശ വെള്ളപ്പൊക്കത്തിൽ നിർണായകമായ ഇൻഫ്രാഗ്രാവിറ്റി തിരമാലകളുടെ സ്വഭാവം മനസിലാക്കാൻ ഇതിലൂടെ കഴിയും.
പുതിയ പൈലറ്റ് പഠനം കള്ളക്കടൽ തീരപ്രക്രിയകളുടെ വിശദമായ പഠനത്തിന് വഴിയൊരുക്കുമെന്ന് അധികൃതർ പറഞ്ഞു. രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയിൽ ബോട്ടം പ്രഷർ റെക്കാഡറുകൾ, ടൈഡ് ഗേജ്, ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ എന്നിവ ഉൾക്കൊള്ളുന്നു. പൈലറ്റ് പദ്ധതി വിജയകരമായാൽ, തീരദേശമേഖലകളിൽ ദീർഘകാല നിരീക്ഷണ സംവിധാനം സ്ഥാപിക്കാനുള്ള സാദ്ധ്യതകൾ വിലയിരുത്തുമെന്ന് ഇൻകോയിസ് ഡയറക്ടർ ഡോ. ബാലകൃഷ്ണൻ നായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |