
ശിവഗിരി: എസ്.എൻ.ഡി.പി യോഗം ഇലകമൺ ശാഖ വനിതാ സംഘം യോഗം യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ഭാരവാഹികളായ കവിത,സീമ, പ്രസന്നകുമാരി, ശാഖാ സെക്രട്ടറി വിജോസ്, ശാഖ പ്രസിഡന്റ് ജയലാൽ തുടങ്ങിയവർ പങ്കെടുത്തു.ശിവഗിരി യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ശാഖാപ്രതിധിധിയായി ഡാലിയ വിജോസിനെയും വനിതാ സംഘം ഭാരവാഹികളായി സുലജ ( പ്രസിഡന്റ്), ഷെജി സുരേഷ് (വൈസ് പ്രസിഡന്റ് ), ഉഷ (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. മൈക്രോ ഫിനാൻസിന്റെ പുതുതായി ആരംഭിച്ച യൂണിറ്റിൽ അംഗമാകുന്നതിന് ശാഖാ സെക്രട്ടറിയെയോ വനിതാ സംഘ സെക്രട്ടറിയെയോ ബന്ധപ്പെടേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |