SignIn
Kerala Kaumudi Online
Saturday, 24 October 2026 7.14 AM IST

തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധം

pradishadichu

ആറ്റിങ്ങൽ: കേരളത്തില തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്നവരാണെന്ന് അധിക്ഷേപിച്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ജില്ലാ ജോ. സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.മുരളി അദ്ധ്യക്ഷനായി. കിഴക്കേ നാലുമുക്കിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് എസ്.സാബു, എസ്.രാജശേഖരൻ,എസ്.പ്രകാശ്,കെ.അനിരുദ്ധൻ,ആർ.എസ്.അരുൺ,എൻ.ലോറൻസ്,എസ്.ജി.ദിലീപ് കുമാർ,ശിവൻപിള്ള,എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL