
കല്ലമ്പലം: ചാത്തൻപാറ ജംഗ്ഷനിൽ ഫുട് ഓവർബ്രിഡ്ജ് സ്ഥാപിക്കണമെന്ന് സി.പി.ഐ ചാത്തൻപാറ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.ബ്രാഞ്ച് സമ്മേളനം മണമ്പൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.എം.എസ്.മുഹമ്മദ് നാസർ അദ്ധ്യക്ഷത വഹിച്ചു.ബ്രാഞ്ച് സെക്രട്ടറി ആശിഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ആറ്റിങ്ങൽ മണ്ഡലം സെക്രട്ടേറിയറ്റംഗം അഡ്വ.എം.മുഹ്സിൻ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു.മണ്ഡലം കമ്മിറ്റിയംഗം റീന ഗോപൻ,സഫ്ദർ മുഹ്സിൻ,കെ.നിസാം തുടങ്ങിയവർ സംസാരിച്ചു.ആശിഷ് സെക്രട്ടറിയും എം.എസ്.മുഹമ്മദ് നാസർ അസിസ്റ്റന്റ് സെക്രട്ടറിയുമായുള്ള പുതിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |