ബാലരാമപുരം: മാംസാവശിഷ്ടങ്ങൾ ചാക്കിൽകെട്ടി റോഡിൽ വലിച്ചെറിയുന്നതിനെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത്. മംഗലത്തുകോണം-പെരിങ്ങമല റോഡിലാണ് പുലർച്ചെ ചാക്കിൽ കെട്ടി മാംസാവശിഷ്ടം റോഡിൽ തള്ളിയിട്ട് സാമൂഹ്യവിരുദ്ധർ കടന്ന് കളഞ്ഞത്. തെരുവ് നായ്ക്കളും പറവകളും മാംസം കൊത്തിവലിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരാതിയുമായി റസിഡൻസ് അസോസിയേഷൻ രംഗത്ത് വന്നത്. സ്ഥലത്തെ സി.സി.ടിവി ദൃശ്യം പരിശോധിച്ച് മാലിന്യം കൊണ്ടിട്ടവരെ പിടികൂടാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
മുൻകാലങ്ങളിൽ ഇത്തരം സാമൂഹ്യവിരുദ്ധപ്രവർത്തനം നടത്തിയവരെ നാട്ടുകാർ പിടികൂടിയിരുന്നു. തെരുവ് ലൈറ്റുകൾ പ്രകാശിക്കാത്ത പ്രധാന കവലകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. വെങ്ങാനൂർ പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കാട്ടുനട റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഗിരീഷ് കുമാർ, സെക്രട്ടറി അഡ്വ.ശ്രീരാഗ്, ജനറൽ കൺവീനർ സുരേഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |