SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

പുതിയ ബഡ്ജറ്റ് പ്രഖ്യാപിക്കാനിരിക്കേ കടലാസിലൊതുങ്ങി പഴയ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: ഇക്കൊല്ലത്തെ നഗരസഭ ബഡ്ജറ്റ് 5ന് പ്രഖ്യാപിക്കാനിരിക്കേ 2024ലെ ബഡ്ജറ്റിലെ പ്രധാന പദ്ധതികളെല്ലാം കടലാസിലൊതുക്കിയെന്ന് ആക്ഷേപം. ബഡ്ജറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായി പ്രത്യേകം സമിതി രൂപീകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചതും പാഴ്‌വാക്കായി.

പ്രധാന പദ്ധതികൾ ഒരെണ്ണത്തിനുപോലും അനക്കം വച്ചിട്ടില്ല. നഗരത്തിൽ ഏറെ വെല്ലുവിളിയായ മാലിന്യസംസ്കരണം,വിദ്യാഭ്യാസം,ആരോഗ്യം എന്നീ മേഖലകളിലെ പദ്ധതികളൊന്നും വെളിച്ചം കാണുന്നില്ല. പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പിലാക്കിയെടുക്കാൻ ഭരണസമിതി മുൻകൈയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ജനക്ഷേമം,മാലിന്യസംസ്‌കരണം,സേവനങ്ങൾ വിരൽത്തുമ്പിൽ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിയായിരുന്നു നഗരസഭയുടെ 2024-25 ബഡ്ജറ്റ്. 1853 കോടി രൂപയുടേതായിരുന്നു ബഡ്‌ജ‌‌റ്റ്.

പ്രഖ്യാപനത്തിലൊതുങ്ങിയ

പ്രധാന പദ്ധതികൾ

@മാലിന്യ സംസ്കരണം

ജൈവമാലിന്യ നിർമ്മാർജനത്തിനുള്ള തുമ്പൂർമുഴി എയ്റോബിക് ബിൻ യൂണിറ്റുകളുടെ എണ്ണം 750 ആയി വർദ്ധിപ്പിക്കും. ഒന്നുമായില്ല

തീരദേശമേഖലയുടെ ശുചീകരണത്തിന് മാത്രമായി 'നിർമ്മലതീരം' പദ്ധതി. എങ്ങുമെത്തിയില്ല

 നഗരവാസികൾക്കായി 500 ബയോഗ്യാസ് പ്ലാന്റുകൾ 90 ശതമാനം സബ്സിഡിയോടെ സ്ഥാപിക്കും. ആരംഭിച്ചിട്ടില്ല
 തിരഞ്ഞെടുക്കപ്പെട്ട മാർക്കറ്റുകളെ ഹരിത മാർക്കറ്റുകളാക്കും. പ്രവർത്തനം നിലച്ചു.
 ഹരിതകർമ്മ സേനാംഗങ്ങൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം. ഉപേക്ഷിച്ചു

 സാനിറ്ററി നാപ്കിൻ,ഡയപ്പർ എന്നിവ സംസ്‌കരിക്കാൻ പ്ലാന്റ്. ഒരു നടപടിയുമില്ല
 തെരുവിലും പൊതുഇടങ്ങളിലും 500 ബിന്നുകൾ - നിലവിലെ ബിന്നുകൾ നശിച്ചതുപോലും മാറ്റിയിട്ടില്ല.
 പുത്തൻപള്ളി,മുട്ടത്തറ,കമലേശ്വരം,കളിപ്പാൻകുളം വാർഡുകളിൽ പുതിയ സ്വീവേജ് ലൈൻ - ചുവപ്പ് നാടയിൽ
 ടോയ്ലെറ്റ് നിർമിക്കാൻ 15,4000 രൂപയുടെ ധനസഹായം - ഉപേക്ഷിച്ചു.

@വിദ്യാഭ്യാസം

പാഠ്യ പാഠ്യേതര വിഷയങ്ങളിലെ ഗുണമേന്മ വർദ്ധിക്കുന്നതിന് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരെ ഉൾക്കൊള്ളിച്ച് നഗരസഭാതല വിദ്യാഭ്യാസ കൗൺസിലിന് രൂപം നൽകുമെന്ന് പ്രഖ്യാപിച്ചതും നടന്നില്ല.
 ഒരു വാർഡിൽ നിന്ന് പാവപ്പെട്ട ഒരു കുട്ടിയെ കണ്ടെത്തി 12-ാം ക്ലാസ് വരെയുള്ള പഠനത്തിന്റെ മുഴുവൻ ചെലവും നഗരസഭ വഹിക്കും. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ട്യൂഷൻ നൽകുമെന്നു പറഞ്ഞതും വെറുംവാക്കായി.

@ മത്സ്യ മേഖല

മത്സ്യത്തൊഴിലാളികൾക്ക് പുറം കടലിലും ആശയവിനിമയം നടത്തുന്നതിന് 2000 വള്ളങ്ങളിൽ ടെലി കമ്മ്യൂണിക്കേഷൻ സംവിധാനം കൊണ്ടുവരുമെന്നത് ഉപേക്ഷിച്ച മട്ടാണ്.

മത്സ്യബന്ധനത്തിന് പോകുന്നവർക്കുള്ള ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പഞ്ചകർമ്മ തെറാപ്പി യൂണിറ്റ്, അർഹരായ മുഴുവൻ പേർക്കും പട്ടയം അനുവദിക്കുന്നതിനായി ശുപാർശ ചെയ്യുമെന്നതും ഒന്നുമായില്ല.

@മൃഗസംരക്ഷണം

ഒരു ദിവസം 10 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്ന ക്ഷീരകർഷകർക്ക് 33,000 രൂപ ധനസഹായം.നടപ്പായില്ല
ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് 40,000 രൂപയും അല്ലാത്തവർക്ക് 20,000 രൂപയും നൽകും
ആട്,പശു,കോഴി എന്നിവ വളർത്തുന്നതിന് സാമ്പത്തിക സഹായം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL