SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

സി.വി രാമൻപിള്ള അനുസ്മരണം.

1

നെയ്യാറ്റിൻകര: മലയാള സാഹിത്യത്തിലെ കെടാവിളക്കാണ് സി.വി.രാമൻപിള്ള. മലയാളത്തിലെ എഴുത്തുകാരുടെ എക്കാലത്തെയും വഴികാട്ടിയാണ് സി.വിയുടെ കൃതികൾ .സി.വിയുടെ രചനകൾ വരും തലമുറയ്ക്കുള്ള ചരിത്ര പഠന ഗവേഷണ സാഹിത്യ മൂല്യങ്ങളാണെന്നും മുൻ ഡെപ്യൂട്ടി സ്പീക്കർപാലോട് രവി പറഞ്ഞു. പ്രിയദർശിനി പബ്ളിക്കേഷന്റെ നേതൃത്വത്തിൽ സി.വിയുടെ ആറയൂരിലെ അമ്മവീടിന്റെ അങ്കണത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ വട്ടവിള വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.എം.ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.എഴുത്തുകാരനായ ചെങ്കൽ സുധാകരനെയും തറവാട്ടിലെ മുതിർന്ന അംഗം സരസ്വതി അമ്മയെയും മികച്ച ബുത്ത് ലെവൽ ഓഫീസർ സജിത്തിനെയും ചന്ദ്രശേഖരനെയും ആദരിച്ചു.നെയ്യാറ്റിൻകര സനൽ, അയിര സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL