
പാറശാല: സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ-ശാസ്ത്ര മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്കായി പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂൾ ഏർപ്പെടുത്തിയ പ്രഥമ ഭാരതീയ വിദ്യാകീർത്തി പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പി അർഹനായി. 33,333 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 28ന് പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂളിന്റെ വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കവി, ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് തുടങ്ങിയ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ചലച്ചിത്ര നിർമ്മാതാവ് ജി.സുരേഷ് കുമാർ, പ്രൊഫ.എ.എം.ഉണ്ണികൃഷ്ണൻ, സ്കൂൾ രക്ഷാധികാരി ടി.ജയചന്ദ്രൻ, ജന്മഭൂമി ഓൺലൈൻ എഡിറ്റർ പി.ശ്രീകുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |