
പൂവാർ: കൈവൻവിളയിലെ ഫാമിലി ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ട് കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ സംഘടിപ്പിച്ച ധർണ എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വി.ബി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കരുംകുളം ജയകുമാർ,ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്.ലെനിൻ,മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ.ശിവകുമാർ,മണ്ഡലം പ്രസിഡന്റ് ആർ.തങ്കരാജ്,ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ വൈ.സരസ ദാസ്,ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് സരസി കുട്ടപ്പൻ,പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കുമാർ, ചന്ദ്രൻ,നിർമ്മല തങ്കരാജ്,മരിയ ലില്ലി,ലൗലി റോസ് തുടങ്ങി ഒട്ടനവധി ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |