
പൂവച്ചൽ:പൂവച്ചൽ മണ്ഡലത്തിലെ കരിയംകോട് വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എസ്.ശബരിനാഥൻ മുഖ്യപ്രഭാഷണം നടത്തി.വാർഡ് പ്രസിഡന്റ് എസ്. ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജോഷി ജോൺ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ജ്യോതിഷ് കുമാർ,മണ്ഡലംപ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ,മുൻ മണ്ഡലം പ്രസിഡന്റുമാരായ, എൽ.രാജേന്ദ്രൻ,സത്യദാസ് പുന്നെടുത്തകുഴി,പി.രാജേന്ദ്രൻ,എ.സുകുമാരൻ നായർ,സുരേന്ദ്രൻ നായർ,കെ. ശശീന്ദ്രൻ,എസ്.ഷീജ,ജെ.ഫസീല,വി.കെ.ആൻസലം,ബ്ലോക്ക് മെമ്പർ വിജയൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.അനൂപ് കുമാർ,ആർ.രാഘവലാൽ,ലിജു സാമുവൽ,ബോബി അലോഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |