SignIn
Kerala Kaumudi Online
Saturday, 24 October 2026 7.14 AM IST

എം.ഡി.എം.എയും കഞ്ചാവുമായി കാപ്പ പ്രതി അറസ്റ്റിൽ

1

നെയ്യാറ്റിൻകര: കാപ്പ കേസ് ഉൾപ്പെടെ 23 കേസുകളുള്ള പ്രതി എം.ഡി.എം.എയും, കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ. ബാംഗ്ലൂരിൽ നിന്നു വൻതോതിൽ എം.ഡി.എം.എയും കഞ്ചാവും കേരളത്തിലേക്ക് എത്തിച്ചതിന് നിരവധി കേസുകളും ഏഴോളം മാല മോഷണം, പത്തോളം ബൈക്ക് മോഷണം കേസുകളുമുള്ള മലയിൻകീഴ് അണപ്പാട് അർജുൻ പെരുമ്പഴുതൂർ കിളിയോടു വച്ച് ചില്ലറ വിൽപ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. ഊരുവിലക്കിനെ തുടർന്ന് പ്രതി ഒളിവിൽ താമസിച്ചു വരികയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇയാളുടെ പക്കൽ നിന്നു 4.843 ഗ്രാം എം.ഡി.എം.എയും 52.324 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കൂടാതെ അണപ്പാടുള്ള വീട്ടിന്റെ മേൽക്കൂരയിൽ നിന്നു പ്ലാസ്റ്റിക് സ്വിപ്പ് ലോക്ക് കവറിൽ പൊതിഞ്ഞ 39.39 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്ത്, അസിസ്റ്റന്റ് ഇൻസ്പെക്ടർ മണിവർണ്ണൻ.പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർ അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ, അൽത്താഫ്. സിവിൽ എക്സൈസ് ഓഫീസർ ശാലിനി, എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL