
തിരുവനന്തപുരം: സ്വകാര്യ സർവകലാശാലാ ബിൽ കത്തിച്ച് കേരള സർവകലാശാലയിൽ പ്രതിഷേധം. ഫെഡറേഷൻ ഒഫ് ഓൾ കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി കേരള യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയനാണ് ബില്ലുകൾ കത്തിച്ച് പ്രതിഷേധിച്ചത്. ഇന്നലെയാണ് ബിൽ നിയമസഭ പരിഗണിച്ചത്. മൾട്ടി കാമ്പസുകളോടെ സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള തീരുമാനത്തിനു പിന്നിൽ വൻ കച്ചവട ലക്ഷ്യങ്ങളാണെന്ന് യൂണിയൻ ആരോപിച്ചു. സിൻഡിക്കേറ്റ് അംഗം അഹമ്മദ് ഫാസിൽ, യൂണിയൻ ജനറൽ സെക്രട്ടറി നിതിൻ പ്രസാദ്, ട്രഷറർ പ്രേംജിത്.എസ്.പി, ഗിരീഷ്. എസ്, അനൂപ്.ആർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |