
തിരുവനന്തപുരം: കരമന പള്ളിത്താനം മണ്ണടി ശ്രീ ഭഗവതി മഹാദേവർ ക്ഷേത്രത്തിലെ മീന - തിരുവാതിര ഉത്സവം ചലച്ചിത്ര സംവിധായകൻ വിജിതമ്പി ഉദ്ഘാടനം ചെയ്തു.ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.ഷാജി സദാശിവൻ തമ്പി അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് സെക്രട്ടറി എൽ.വി.ശ്രീകുമാർ,കൗൺസിലർമാരായ കരമന അജിത്ത്,ബിന്ദു മേനോൻ,മുൻ കൗൺസിലർ പുഷ്പലത,കരമന കരയോഗം പ്രസിഡന്റ് എസ്.ഉപേന്ദ്രൻ നായർ,സെക്രട്ടറി എ.സതീഷ്കുമാർ,ഉത്സവക്കമ്മിറ്റി ചെയർമാൻ ആർ.പി. നായർ എന്നിവർ സംസാരിച്ചു.ഭദ്രകാളി ക്ഷേത്രത്തിന്റെ ധനസമാഹരണ ഉദ്ഘാടനം മുൻ പ്രസിഡന്റ് പി.രാജശേഖരൻ നായരും,വികസന സമിതി ജനറൽ കൺവീനർ ബി.അനിൽകുമാറും ചേർന്ന് നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |