
തിരുവനന്തപുരം: മൊബൈൽ ഫോൺ തിരികെ ചോദിച്ച വൈരാഗ്യത്തിൽ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ.ഒന്നാം പ്രതി കാരോട് മാറാടി ജനത ലൈബ്രറിക്കു സമീപം ആദർശ് നിവാസിൽ ആദർശ് (19),രണ്ടാംപ്രതി കാരോട് എണ്ണവിള കനാൽ ട്രെഡേഴ്സിന് സമീപം അഭിജിത് ക്വാട്ടേജിൽ അമിത് കുമാർ(24) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ ഒന്നോടെ പട്ടം കിസ്മത്ത് ഹോട്ടലിന് മുന്നിലായിരുന്നു സംഭവം.പ്രതികളുടെ സുഹൃത്തായ ഷിബിനാണ് കഴുത്തിൽ കുത്തേറ്റത്.ഷിബിന്റെ സുഹൃത്ത് കാൽവിന്റെ മൊബൈൽഫോൺ ഒരു മാസം മുൻപ് ആദർശിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു.ഇത് തിരികെ ചോദിച്ചെങ്കിലും ആദർശ് നൽകിയില്ല.ഇതേ ചൊല്ലി വാക്കുതർക്കമുണ്ടായി.
പ്രശ്നപരിഹാരത്തിനായി ഇരുക്കൂട്ടരും സംഭവദിവസം ആദ്യം ഓവർബ്രിഡ്ജിന് സമീപത്ത് വച്ച് കണ്ടുമുട്ടിയെങ്കിലും അടിപിടിയിൽ കലാശിച്ചു.ഇതിൽ ആദർശിന്റെ ഒപ്പം വന്ന ശ്രീജുവിന് മർദ്ദനമേറ്റു.ഇതിന്റെ വൈരാഗ്യത്തിൽ വീണ്ടും ഒത്തുത്തീർപ്പിനെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയായിരുന്നു ആക്രമണം.പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡി.സി.പി ബി.വി.വിജയ് ഭരത്റെഡ്ഢിയുടെ നേതൃത്വത്തിൽ എ.സി.പി സ്റ്റുവെർട്ട് കീലർ,സി.ഐ വിമൽ,എസ്.ഐമാരായ വിപിൻ,ഷെഫിൻ,സി.പി.ഒമാരായ ശരത്ചന്ദ്രൻ,ഡിക്സൺ,രഞ്ജിത്,രാജേഷ്,അരുൺദേവ്,സാജൻ,വിജിൻ,ഷിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |