
തിരുവനന്തപുരം: കേരള ജമാഅത്ത് ഉലമാ കൗൺസിന്റെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ വഖഫ് സംരക്ഷണ സംഗമവും പഹൽഗാം ആക്രമണത്തിനെതിരെയുള്ള പ്രതിഷേധവും സംഘടിപ്പിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇമാം അമീനുദ്ധീൻ ബാഖവി അദ്ധ്യക്ഷനായി. ആനാവൂർ നാഗപ്പൻ,പന്ന്യൻ രവീന്ദ്രൻ,ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ,കണിയാപുരം അൽ ഹാജ് എ.എം.ബദറുദ്ധീൻ മൗലവി,സബീർ മൗലവി അൽ മനാരി,നൗഫൽ മൗലവി അസ്ലമി,സൽമാൻ മൗലവി അൽ ബാഖവി,അൽ അമീൻ മൗലവി അൽ ബാഖവി,കെ എച്ച്.എം.അഷ്റഫ്,എം.എ.ജലീൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |