ആര്യനാട്:ആര്യനാട് എക്‌സൈസ് നടത്തിയ പരിശോധനയിൽ കോടയും വാറ്റുപകരണങ്ങളും നശിപ്പിച്ചു.ആര്യനാട് മൂന്നാറ്റുമുക്ക് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കരമനയാറ്റിന്റെ തീരത്ത് മുളങ്കൂട്ടങ്ങൾക്കിടയിൽ കുഴിച്ചിട്ടിരുന്ന 35 ലിറ്റർ വാഷാണ് കണ്ടെടുത്തത്.വെള്ളനാട് ചാങ്ങ കണിയാർകോണം എരുമ എന്ന ഷൈജുവിന്റെ (44) തൊഴുത്തിനോടു ചേർന്നുള്ള പുരയിടത്തിൽ 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ചത് സംഘം കണ്ടെത്തി.പരിശോധന സമയത്ത് ഷൈജു സ്ഥലത്തില്ലായിരുന്നു. കണ്ടെടുത്ത കോട നശിപ്പിച്ചു.ആര്യനാട് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഏലിയാസ് റോയി,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജി.സുരേഷ്,ജയശങ്കർ,പ്രിവന്റീവ് ഓഫീസർ ശ്രീകാന്ത്.എം.പി,വനിത സിവിൽ എക്‌സൈസ് ഓഫീസർ മഞ്ജുഷ.ജെ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |