SignIn
Kerala Kaumudi Online
Friday, 23 October 2026 1.38 AM IST

എടവണ്ണയിൽ വൻ ആയുധവേട്ട

READ ENGLISH VERSION
news

മലപ്പുറം : എടവണ്ണയിലെ വീട്ടിൽ നടന്ന പൊലീസ് പരിശോധനയിൽ 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. 200ലധികം വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്സും കണ്ടെത്തി. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധങ്ങൾ അനധികൃതമായി സൂക്ഷിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീടിന്റെ മുകൾ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു എയർഗണ്ണും കണ്ടെത്തിയിരുന്നു. വീടിന് താഴെ ഷട്ടറിട്ട ഭാഗത്ത്‌ നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്. ഇവ എവിടെ നിന്ന് എത്തിച്ചുവെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. സംഭവത്തിൽ പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL