SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

മലയോര മേഖലയിൽ നിന്നും മധുരക്കിഴങ്ങ് അന്യമാകുന്നു

കിളിമാനൂർ: മലയോരത്തിന് മധുരം നൽകിയിരുന്ന മധുരക്കിഴങ്ങ് ഗ്രാമങ്ങളിൽ നിന്നും അന്യമാകുന്നു. വൃശ്ചികത്തിലെ കാർത്തികയ്ക്കുപോലും കിട്ടാത്ത അവസ്ഥയാണ്. കൃഷിയും ഇപ്പോൾ ചില കർഷകർ മാത്രമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കാർഷിക വിളയാണിത്. ചെറു കിഴങ്ങിന്റെ മധുരം മറ്റ് കിഴങ്ങുവർഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതാണ്. മധുരക്കിഴങ്ങെന്നും നനകിഴങ്ങെന്നും ചെറുവള്ളിക്കിഴങ്ങെന്നും പേരുണ്ട്. ഡയസ്‌കോറിയ എസ്‌കുലന്റ എന്നാണ് ശാസ്ത്രനാമം. നല്ല നീർവാർച്ചയുള്ളതും ഫലപുഷ്ടിയുള്ളതും രണ്ടടിവരെയെങ്കിലും ഇളക്കമുള്ളതുമായ മണ്ണാണ് ചെറുകിഴങ്ങ് കൃഷിക്ക് അനുയോജ്യം. ഗ്രാമങ്ങളിൽ വള്ളി കെട്ടി പടർത്തിയോ, മുള, ഈറ എന്നിവ കൊണ്ട് താങ്ങുകാലുകൾ നൽകിയുമാണ് കൃഷിചെയ്യുന്നത്. ചെറുകിഴങ്ങ് നട്ട് എട്ടു മാസത്തിനു ശേഷം വിളവെടുക്കാൻ കഴിയും.

കാട്ടുപന്നി ഗ്രാമങ്ങളിൽ സജീവമായതോടെ മറ്റു കാർഷിക വിളകളെ പോലെ മധുരക്കിഴങ്ങും അന്യമായി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL