SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

വൃദ്ധർക്ക് വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യം വേണം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ 80ന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് വീടുകളിൽ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ നൽകിയ നിവേദനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി.

ഇൗ സാഹചര്യത്തിൽ വോട്ടെടുപ്പ് ചട്ടങ്ങളിൽ ഇതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി ഭേദഗതി വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി സംസ്ഥന പ്രസിഡന്റ് പി.ചന്ദ്രസേനനും ജനറൽ സെക്രട്ടറി കെ.എൽ.സുധാകരനും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL